വിഷ്ണു നമ്പീശന്‍ സ്മാരക പുരസ്‌കാരം പാട്യം വിശ്വനാഥിന്‌

Posted on: 06 Sep 2015



നീലേശ്വരം: വിഷ്ണു നമ്പീശന്‍ സ്മാരക ട്രസ്റ്റ് അവാര്‍ഡ് പാട്യം വിശ്വനാഥിന് സമ്മാനിച്ചു. നീലേശ്വരം രാജാസില്‍ നടന്ന ചടങ്ങില്‍ നഗരസഭാംഗം സുധാകരന്‍ തയ്യില്‍ വിശ്വനാഥിന് അവാര്‍ഡ് സമ്മാനിച്ചു. എം.എന്‍.നമ്പ്യാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ കെ.നാരായണന്‍, പി.ദിനചന്ദ്രന്‍, എം.എന്‍.നമ്പ്യാര്‍ എന്നിവരെ സ്വാതന്ത്ര്യസമരസേനാനി കെ.ആര്‍.കണ്ണന്‍ ആദരിച്ചു. കെ.നാരായണന്‍, എം.ബാലകൃഷ്ണന്‍ നായര്‍, എം.ഭാസ്‌കരന്‍ നായര്‍, പി.യു.ഡി.നായര്‍, ടി.വി.സരസ്വതി, കെ.അമുദാഭായി, പി.വി.ഗോപാലകൃഷ്ണന്‍, കൗണ്‍സിലര്‍ പുഞ്ചക്കര പത്മനാഭന്‍, ഇ.വി.ആനന്ദകൃഷ്ണന്‍, ടി.അനീഷ്, കൈപ്രത്ത് കൃഷ്ണന്‍ നന്പ്യാര്‍, ഡോ. ടി.എം.സുരേന്ദ്രനാഥ്, നന്ദകുമാര്‍ കോറോത്ത്, എ.വി.പത്മനാഭന്‍, വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod