വര്‍ണക്കാഴ്ചയൊരുക്കി ശോഭായാത്രകള്‍

Posted on: 06 Sep 2015കാഞ്ഞങ്ങാട്: കാര്‍മേഘവര്‍ണനായും കംസ നിഗ്രഹനായും കാളിന്ദി നര്‍ത്തകനായും മാറിയ ഉണ്ണിക്കണ്ണന്മാര്‍ ഗ്രാമങ്ങളെയും പട്ടണങ്ങളെയും കമനീയ കാഴ്ചയുടെയും ഭക്തിയുടെയും നിറവിലെത്തിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് രാഷ്ട്രീയസംഘര്‍ഷങ്ങളുണ്ടായതിനാലും പോലീസിന്റെ നിര്‍ദേശം മാനിച്ചും എല്ലായിടത്തും പതിവിലുംനേരത്തെയാണ് ശോഭായാത്ര നടത്തിയത്. ബാലഗോകുലത്തിന്റെ നേതൃത്വത്തിലായിരുന്നു ശോഭായാത്ര.
ആഘോഷത്തിന്റെഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ രാവിലെമുതല്‍ കലാകായികമത്സരങ്ങളും നടന്നു. ക്ഷേത്രങ്ങളില്‍ പ്രത്യേകപൂജകളും നടന്നു. ശ്രീകൃഷ്ണക്ഷേത്രങ്ങളിലും അവതാരക്ഷേത്രങ്ങളിലും ഭക്തജനത്തിരക്കനുഭവപ്പെട്ടു. കാഞ്ഞങ്ങാട് മേഖലയിലെ ചെറു ശോഭായാത്രകള്‍ കോട്ടച്ചേരി ട്രാഫിക്കില്‍ സംഗമിച്ച് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിച്ചു. മാവുങ്കാലില്‍ സംഗമിച്ച ശോഭായാത്ര ശ്രീരാമക്ഷേത്രത്തില്‍ സമാപിച്ചു. പൂച്ചക്കാട്, കിഴക്കേക്കര എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ പൂച്ചക്കാട് ജങ്ഷനില്‍ സംഗമിച്ച് ഇവിടത്തെ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. കേളോത്ത്, കൊടവലം ശോഭായാത്രകള്‍ പൊള്ളക്കടയില്‍ സംഗമിച്ച് കണ്ണാംക്കോട്ട് ഭഗവതിക്ഷേത്രത്തില്‍ സമാപിച്ചു.
വാഴക്കോട്, മുളവന്നൂര്‍, മൊടഗ്രാമം, മീങ്ങോത്ത്, ശിവഗിരി, ബലിപ്പാറ എന്നിവടങ്ങളില്‍നിന്ന് ശോഭായാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് ഗുരുപുരം മഹാവിഷ്ണുക്ഷേത്രത്തിലും പൊടവടുക്കംക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര ഇരിയ-അയ്യപ്പക്ഷേത്രത്തിലുമെത്തി. വെള്ളമുണ്ട മുത്തപ്പന്‍ മഠപ്പുരയില്‍നിന്നുള്ള ശോഭായാത്ര ഒടയംചാല്‍ ധര്‍മശാസ്താ ഭജനമന്ദിരത്തിലും പെരിയ കൂടാനം മണിയന്തട്ട മഹാവിഷ്ണുക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര പെരിയോക്കി ഗൗരീശങ്കരക്ഷേത്രത്തിലും സമാപിച്ചു. എണ്ണപ്പാറ, പേരിയ ശോഭായാത്രകള്‍ തായന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. മടിക്കൈ, ഏച്ചിക്കാനം, ചെമ്പിലോട്ട് എന്നീ സ്ഥലങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ കല്യാണം മുത്തപ്പന്‍ മഠപ്പുരയില്‍ സംഗമിച്ച് മടിക്കൈമാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രപരിസരത്ത് സമാപിച്ചു
ഉദുമയില്‍ ശംഭൂനാട്, പരവനടുക്കം, തലക്ലായി ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ അഞ്ചങ്ങാടിയില്‍ സംഗമിച്ച് തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ശോഭായാത്ര ശിവപുരം ശിവക്ഷേത്രത്തിലും ഗോപാലകൃഷ്ണക്ഷേത്രത്തിലും ഭാരതാംബ കുന്നുമ്മല്‍, ധര്‍മശാസ്താ പള്ളിപ്പുറം ബാലഗോകുലങ്ങളുടെ ശോഭയാത്ര പള്ളിപ്പുറം ധര്‍മശാസ്താ ഭജനമന്ദിരത്തിലും സമാപിച്ചു. അരമങ്ങാനം ശോഭായാത്ര പള്ളിപ്പുറം ധര്‍മശാസ്താ ഭജനമന്ദിരത്തിലും കീഴൂര്‍ കൊപ്പല്‍ മഹാമായ തറവാട്ടില്‍ നിന്നുമുള്ള ശോഭായാത്ര കീഴൂര്‍ ധര്‍മശാസ്താക്ഷേത്രത്തിലും സമാപിച്ചു.
അടോട്ടുകയ പെരിങ്കയ ധര്‍മശാസ്താ ഭജനമന്ദിരം, ചേടിക്കുണ്ട്, നീളങ്കയം എന്നിവടങ്ങളില്‍നിന്നുമുള്ള ശോഭായാത്രകള്‍ കള്ളാര്‍ മഹാവിഷ്ണുക്ഷേത്രത്തിലും കൊട്ടോടി ചീമുള്ളടുക്കം, ഒരള, മാവുങ്കാല്‍, ശോഭായാത്രകള്‍ കൊട്ടോടിയില്‍ സംഗമിച്ച് പേരടുക്കം ധര്‍മശാസ്താക്ഷേത്രത്തിലും സമാപിച്ചു. ചുള്ളിക്കര ധര്‍മശാസ്താ ഭജനമന്ദിരത്തില്‍നിന്നുള്ള ശോഭായാത്ര അയ്യങ്കാവ് ധര്‍മശാസ്താ ക്ഷേത്രത്തിലും പാണത്തൂര്‍ കാട്ടൂര്‍വീട്ടില്‍നിന്നുള്ള ശോഭായാത്ര കാഞ്ഞിരത്തിങ്കാല്‍ അയ്യപ്പക്ഷേത്രത്തിലും സമാപിച്ചു. ബളാംതോട് ധര്‍മശാസ്താ ക്ഷേത്രത്തില്‍നിന്ന് ചാമുണ്ഠിക്കുന്ന് വിഷ്ണുമൂര്‍ത്തിക്ഷേത്രത്തിലേക്കും പ്രാന്തര്‍ക്കാവ് മൊട്ടയംകൊച്ചിയില്‍നിന്ന് പ്രാന്തര്‍ക്കാവ് ക്ഷേത്രപാലകക്ഷേത്രത്തിലേക്കും ശോഭായാത്രകള്‍ നടന്നു. പെരുതടി പന്തിക്കല്‍ ശോഭായാത്ര പെരുതടി മഹാദേവക്ഷേത്രത്തിലും പാടിയില്‍നിന്നുള്ള ശോഭായാത്ര എരിഞ്ഞിലംകോട് അയ്യപ്പസേവമന്ദിരത്തിലും സമാപിച്ചു
നീലേശ്വരം ചീര്‍മക്കാവ്, പള്ളിക്കര, കിഴക്കന്‍കൊഴുവില്‍ ഇടുവുങ്കാല്‍, കോട്ടപ്പുറം എന്നി സ്ഥലങ്ങളില്‍നിന്ന് പുറപ്പെടുന്ന ശോഭായാത്രകള്‍ നഗരപ്രദക്ഷിണത്തിനുശേഷം തളിയില്‍ ശിവക്ഷേത്രത്തിലും െപരിയങ്ങാനം ധര്‍മശാസ്താകാവില്‍നിന്നുള്ള ശോഭായാത്ര കോയിത്തട്ട ആറളം മഹാവിഷ്ണു ക്ഷേത്രത്തിലും കാലിച്ചാനടുക്കം കുറ്റിക്കല്‍ അമ്പലപരിസരത്തുനിന്ന് ആരംഭിച്ച ശോഭായാത്ര ശാസ്താംപാറ ധര്‍മശാസ്താക്ഷേത്രത്തിലും സമാപിച്ചു. പുങ്ങംചാല്‍ മാലോംതട്ടില്‍നിന്ന് ആരംഭിച്ച് ചീര്‍ക്കയം സുബ്രഹ്മണ്യസ്വാമി കോവിലില്‍ ശോഭായാത്ര സമാപിച്ചു.
ഇടുവുങ്കാല്‍, ശാസ്താംകൈ, അച്ചേരി, പരിയാരം എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ ഉദുമ അയ്യപ്പഭജനമന്ദിരത്തില്‍ സംഗമിച്ച് ഉദുമ, കളനാട് വഴി മാങ്ങാട് ബാലഗോപാലകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. എരോല്‍ നെല്ലിയടുക്കം ശാരദാംബ ഭജനമന്ദിരത്തില്‍നിന്നാരംഭിച്ച ശോഭായാത്ര പാലക്കുന്ന് കരിപ്പോടി അയ്യപ്പ ഭജനമന്ദിരത്തില്‍ സമാപിച്ചു. തച്ചങ്ങാട് പൊടിപ്പളം പൂടംകല്ല് പരിസരത്തുനിന്നുള്ള ശോഭായാത്ര അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. പൊയിനാച്ചി പറമ്പ് കാലിച്ചാന്‍ ദൈവസ്ഥാനം പരിസരത്തുനിന്ന് തുടങ്ങിയ ശോഭായാത്ര ബട്ടത്തൂര്‍ പാണ്ഡുരംഗ വിഠ്ലൂക്ഷേത്രത്തില്‍ സമാപിച്ചു. പെര്‍ലടുക്കം ധര്‍മശാസ്താ ഭജനമന്ദിരത്തില്‍നിന്ന് തുടങ്ങിയ േശാഭായാത്ര കരിച്ചേരി വിളക്കുമാടം മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. ബേഡകം വേലക്കുന്ന് ശിവക്ഷേത്രത്തില്‍നിന്നുള്ള ശോഭായാത്ര കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിച്ചു. മുന്നാട് വടക്കേക്കര ഭഗവതിക്ഷേത്രത്തില്‍നിന്നാരംഭിച്ച് കുറ്റിക്കോല്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ സമാപിച്ചു. കാവുങ്കാല്‍ ചാമുണ്‌ഠേശ്വരി ഗുളികന്‍ ദേവസ്ഥാനത്തുനിന്നു തുടങ്ങി പള്ളഞ്ചിയില്‍ സമാപിച്ചു.
മാണിമൂല അയ്യപ്പഭജനമന്ദിരം, പനംകുണ്ട് വയനാട്ടുകുലവന്‍ ദേവസ്ഥാനം, പയറടുക്കം വയനാട്ടുകുലവന്‍ ദേവസ്ഥാനം, ഈയന്തലം മഹാവിഷ്ണുദേവസ്ഥാനം, മക്കട്ടി- കക്കച്ചാല്‍ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, മലാംകുണ്ട് മഹാവിഷ്ണു ദേവസ്ഥാനം, വില്ലാരംബയല്‍ മഹാവിഷ്ണു ദേവസ്ഥാനം, മാരിപ്പടുപ്പ് ധര്‍മശാസ്താ ഭജനമന്ദിരം എന്നീ സ്ഥലങ്ങളിന്‍നിന്ന് പുറപ്പെട്ട ശോഭായാത്രകള്‍ ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു.
തൃക്കരിപ്പൂര്‍ തങ്കയം നരിയാലിന്‍കീഴില്‍ ക്ഷേത്രപരിസരം, പേക്കടം കുറുവാപള്ളി ക്ഷേത്രപരിസരം, മിലിയാട്ട് സുബ്രമണ്യ സ്വാമികോവില്‍ പരിസരം, കൊയോങ്കര പുമാല ഭഗവതിക്ഷേത്ര പരിസരം, വലിയപറമ്പ് ഗുളികന്‍ ദേവസ്ഥാനം, ചെറുകാനം മാപ്പിടച്ചേരി ദേവസ്ഥാനം, തെക്കുമ്പാട് തിരുവമ്പാടി ക്ഷേത്രപരിസരം, ഉദിനൂര്‍ ക്ഷേത്രപാലക ക്ഷേത്രപരിസരം, നടക്കാവ് കോളനി അയ്യപ്പക്ഷേത്ര പരിസരം, ഇടയിലെക്കാട് വേണുഗോപാലക്ഷേത്ര പരിസരം, കന്നുവിട് കടപ്പുറം സ്വാമിമഠം പരിസരം, വയലോടി സുബ്രഹ്മണ്യ സ്വാമികോവില്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകള്‍ തൃക്കരിപ്പൂരില്‍ തങ്കയംമുക്കില്‍ സംഗമിച്ച് മഹാശോഭായാത്രയായി തൃക്കരിപ്പൂര്‍ മിനിസ്റ്റേഡിയത്തില്‍ സമാപിച്ചു.

More Citizen News - Kasargod