നീര്‍ക്കയ വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം മാര്‍ച്ചില്‍
Posted on: 06 Sep 2015
പൊയിനാച്ചി: കുണ്ടംകുഴി നീര്‍ക്കയ കോടോത്ത് തറവാട് വക വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് വയനാട്ടുകുലവന്‍ തെയ്യംകെട്ടുത്സവം 2016 മാര്‍ച്ച് രണ്ടുമുതല്‍ നാലുവരെ നടക്കും. 2009-ലാണ് ഒടുവില്‍ ഇവിടെ വയനാട്ടുകുലവന്‍ ഉത്സവം നടന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് തെയ്യംകെട്ട് നടക്കുക.
ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം കെ.കുഞ്ഞിരാമന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.ഗംഗാധരന് നായര്‍ അധ്യക്ഷത വഹിച്ചു. ഭാരവഹികള്‍: കോടോത്ത് വിജയന് നായര്‍ തോരോത്ത് (ചെയ.), ഇ.മാധവന് നായര്‍ പെരളം, ടി.അപ്പു ചേടിക്കുണ്ട് (വര്‍ക്കിങ് ചെയ.), ടി.കെ.ചോയി കളരിയടുക്കം (ജന.സെക്ര.), മധുസൂദനന് കുറ്റിക്കോല്‍, ചന്ദ്രന് ചരളില്‍, കോടോത്ത് അനില്‍ ഗോകുല, ബാലചന്ദ്രന് നീര്‍ക്കയ (സെക്ര.), എം.ഗംഗാധരന് നായര്‍ ദയ, കുണ്ടംകുഴി (ഖജാ.)