ബാഗ് നിര്‍മാണ യൂണിറ്റ് തുടങ്ങി
Posted on: 06 Sep 2015
പടന്ന: പടന്ന ഗ്രാമപ്പഞ്ചായത്ത് 2014-15 ജനകീയാസൂത്രണ പദ്ധതിയില്‍ 14-ാം വാര്‍ഡ് മദീന കുടുംബശ്രീ യൂണിറ്റിന്റെ കീഴില്‍ ലിനന്‍ ക്ലോത്ത് ബാഗ് നിര്‍മാണ യൂണിറ്റ് തുടങ്ങി. പഞ്ചായത്തില്‍ അനുവദിച്ച രണ്ടു യൂണിറ്റുകളില്‍ ഒന്നാണിത്.
രണ്ടുലക്ഷം രൂപ ചെലവിലാണ് പദ്ധതി ആരംഭിച്ചത്. ഒരുലക്ഷം രൂപ പഞ്ചായത്ത് സബ്സിഡി നല്‍കും. പ്ലാസ്റ്റിക് നിര്‍മാര്‍ജനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം ആരംഭിച്ചത്. വിവിധ വലിപ്പത്തിലുള്ള സഞ്ചികള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍, ഫയലുകള്‍ തുടങ്ങിയവ സൂക്ഷിക്കാനുള്ള കവറുകളും ഇവിടെ നിര്‍മിക്കും.
പഞ്ചായത്തംഗം പി.വി.മുഹമ്മദ് അസ്ലം ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എ.ഡി.എസ്. അംഗം എന്‍.വി.ബിന്ദു അധ്യക്ഷതവഹിച്ചു. വി.ജിജേഷ്, എം.സി.മാഹിന്‍ മൗലവി, എം.സി.അബ്ദുല്ല, അഷ്ഫാഖ്, പി.ഖമറുന്നിസ, എം.വി.സൈനബ, എം.വി.ഹഫ്സത്ത്, പി.ആബിദ, എം.വി.സി.ബീഫാത്തിമ, പി.പാത്തൂട്ടി, എ.സിസക്കീന, പി.കെ.സുബൈദ എന്നിവര്‍ സംസാരിച്ചു.