കൈക്കോട്ടുകടവ് സ്‌കൂളില്‍ നാളികേര ഭക്ഷ്യമേള

Posted on: 06 Sep 2015



തൃക്കരിപ്പൂര്‍: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നാളികേര ഭക്ഷ്യമേള സംഘടിപ്പിച്ചു. എന്‍.എസ്.എസ്. യൂണിറ്റിന്റെയും അഗ്രികള്‍ച്ചര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെയും കമ്പ്യൂട്ടര്‍ സ്റ്റുഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ എം.അബ്ദുള്‍ റഷീദ് ഇളനീര്‍ ഉടച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എന്‍.അബ്ദുള്ള അധ്യക്ഷതവഹിച്ചു. ജൈവ കര്‍ഷകന്‍ കെ.ബി.ആര്‍.കണ്ണന്‍ നാളികേരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.പി.അബൂബക്കര്‍ സ്വാഗതവും ബിജു പ്രമോദ് നന്ദിയും പറഞ്ഞു. അധ്യാപകരായ ഷീന, സത്യ, ഇന്ദിര, കെ ഗോപിക്കുട്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod