ജനപിന്തുണയില്ലാതെ സി.പി.എം. സമരങ്ങള്‍ പരാജയപ്പെടുന്നു -രമേശ് ചെന്നിത്തല

Posted on: 06 Sep 2015തൃക്കരിപ്പൂര്‍: എന്താവശ്യം ഉന്നയിച്ച് സി.പി.എം. സമരംചെയ്താലും ജനപിന്തുണയില്ലാതെ പരാജയപ്പെടുന്നത് കേരളംകാണാന്‍ തുടങ്ങിയിട്ട് നാളേറെയായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. വലിയപറമ്പ് പടന്നക്കടപ്പുറത്ത് എട്ടാംവാര്‍ഡ് കോണ്‍ഗ്രസ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ യു.ഡി.എഫ്. വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ പട്ടിണിരഹിതരും തൊഴിലന്വേഷകരുമില്ലാത്ത സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിച്ചുഭരിക്കാനുള്ള നീക്കമാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. മതേതരത്വം തകര്‍ക്കാനുള്ള ഏതുനീക്കവും കോണ്‍ഗ്രസ് എതിര്‍ത്തുതോല്പിക്കും. മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഏക പ്രസ്ഥാനം കോണ്‍ഗ്രസ്സാണെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം കെ.വെളുത്തമ്പു ആദരിച്ചു. കെ.പി.സി.സി. നിര്‍വാഹകസമിതിയംഗം അഡ്വ. എം.സി.ജോസ്, പി.കെ.ഫൈസല്‍, അഡ്വ. കെ.കെ.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ പെരിയ ബാലകൃഷ്ണന്‍, കെ.പി.പ്രകാശന്‍, കരിമ്പില്‍ കൃഷ്ണന്‍, കെ.വി.ഗംഗാധരന്‍, പി.കുഞ്ഞിക്കണ്ണന്‍, എം.അബ്ദുള്‍ സലാം, ഒ.കെ.വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod