കാര്യോട്ടുചാലിലെ 76 കുടുംബങ്ങള്‍ക്ക് ഇന്നുമുതല്‍ കുടിവെള്ളമെത്തും
Posted on: 06 Sep 2015
വെള്ളരിക്കുണ്ട്: ജലനിധിപദ്ധതിയില്‍ ബളാല്‍ പഞ്ചായത്തിലെ കാര്യോട്ടുചാലില്‍ 76 കുടുംബങ്ങള്‍ക്ക് ഇന്നുമുതല്‍ കുടിവെള്ളമെത്തും. ഇതില്‍ 31 എണ്ണം പട്ടികവര്‍ഗ കുടുംബങ്ങളാണ്.
ചമ്പക്കുളത്ത് കുഴല്‍ക്കിണറും കാര്യോട്ടുചാലില്‍ തുറന്ന കിണറും നിര്‍മിച്ചാണ് പദ്ധതിക്കാവശ്യമായ വെള്ളം കണ്ടെത്തുന്നത്. 33.69 ലക്ഷം രൂപ ഇതിനായി ചെലവായി. ഇതില്‍ 26.73 ലക്ഷം സര്‍ക്കാര്‍വിഹിതവും 5.06 ലക്ഷം പഞ്ചായത്തിന്റെ വിഹിതവും 2.08 ലക്ഷം ഗുണഭോക്താത്താക്കളുടേതുമാണ്.