ട്രോമാകെയര്‍ പരിശീലനം

Posted on: 06 Sep 2015കാസര്‍കോട്: ട്രോമാകെയര്‍ സൊസൈറ്റി കാസര്‍കോട് (ട്രാക്ക്) കാഞ്ഞങ്ങാട് ജേസീസുമായി സഹകരിച്ച് പരിശീലനം സംഘടിപ്പിക്കുന്നു. 20-ന് ചിത്താരി അസീസിയ മദ്രസ ഹാളില്‍ നടക്കുന്ന പരിശീലനം ഡിവൈ.എസ്.പി. ഹരിശ്ചന്ദ്രനായിക് ഉദ്ഘാടനംചെയ്യും. മെട്രോ മുഹമ്മദ് ഹാജി മുഖ്യാതിഥിയായിരിക്കും. നേതൃത്വപരിശീലനം, പ്രഥമശുശ്രൂഷ, റോഡ് സുരക്ഷ എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വോളന്റിയര്‍ കാര്‍ഡ് നല്കും.
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ശാസ്ത്രീയ അടിയന്തര ശുശ്രൂഷ നല്കാന്‍ വോളന്റിയര്‍ സേന രൂപവത്കരിക്കാന്‍ പോലീസും മോട്ടോര്‍വാഹനവകുപ്പം ചേര്‍ന്നാരംഭിച്ച സംരംഭമാണ് 'ട്രാക്ക്'. ഇതിനോടകം ജില്ലയില്‍ 1500-ഓളം പേര്‍ക്ക് പരിശീലനം നല്കി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 20-ന് രാവിലെ ഒമ്പതുമണിക്ക് സ്റ്റാമ്പ് വലിപ്പത്തിലുളള രണ്ട് ഫോട്ടോകളുമായി എത്തണം. 100 രൂപയാണ് ഫീസ്. മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍: 9847219821.

More Citizen News - Kasargod