പെരിയങ്ങാനം ചീറ്റ, ചേമ്പേന, ഉമിച്ചി കോളനികളില്‍ റോഡ് വികസനം
Posted on: 06 Sep 2015
വെള്ളരിക്കുണ്ട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം ചീറ്റ, ചേമ്പേന, ഉമിച്ചി കോളനികളിലെ റോഡുകള്‍ നബാര്‍ഡ് സഹായധനത്തോടെ വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാനത്താകെ ഗ്രാമീണമേഖലയില്‍ 90 റോഡുകളുടെ വികസനത്തിനും മൂന്ന് പാലങ്ങളുടെ നിര്‍മാണത്തിനുമുള്ള പദ്ധതിയിലാണ് ഈ റോഡുകളും പെടുത്തിയിട്ടുള്ളത്.
റോഡ് വികസനമാവശ്യപ്പെട്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയും ഗ്രാമപ്പഞ്ചായത്തംഗം മനോജ് തോമസും പട്ടികവര്‍ഗവികസന മന്ത്രി പി.കെ.ജയലക്ഷ്മിക്ക് നിവേദനം നല്‍കിയിരുന്നു.
ചീറ്റ കോളനിക്ക് 82.92 ലക്ഷം രൂപയും ഉമിച്ചി കോളനിക്ക് 44.50 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളത്. 2016 മാര്‍ച്ചിനുമുമ്പ് നിര്‍മാണം പൂര്‍ത്തിയാകും.