നാലാം ക്ലൂസുകാരന് അധ്യാപകനായി; അധ്യാപകര്‍ വിദ്യാര്‍ഥികളും
Posted on: 05 Sep 2015
തളങ്കര: അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി തളങ്കര ദഖീറത്ത് ഇംഗ്ലൂഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നാലാം ക്ലൂസുകാരന് മനാസ് അധ്യാപകനായി. അധ്യാപകര്‍ വിദ്യാര്‍ഥികളും. അധ്യാപക-വിദ്യാര്‍ഥി സംവാദവും നടന്നു. മജ്ഞു കുര്യാക്കോസ്, പി.പി.ശ്യാമള, പി.മിനി, വി.ജയന് കസ്തൂരി, കീര്‍ത്തി മഹേഷ്, പി.സബിത, പങ്കജാക്ഷി എന്നീ അധ്യാപകരെ ആദരിച്ചു.
സ്കൂള്‍ മാനേജര്‍ എം.എ.ലത്തീഫ്, പ്രിന്‍സിപ്പല്‍ ആര്.എസ്.രാേജഷ്കുമാര്, ടി.എം.അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.