ആധാരം എഴുത്തുകാര്‍ക്ക് തൊഴില്‍സംരക്ഷണം നല്‍കണം
Posted on: 05 Sep 2015
നീലേശ്വരം: റജിസ്ട്രേഷന് വകുപ്പില്‍ സ്ക്രൈബ് പരീക്ഷ പാസായി ലൈസന്‍സ് വാങ്ങി പത്തുവര്‍ഷത്തോളം തൊഴില്‍ചെയ്യുന്ന മുഴുവന്‍ ആധാരം എഴുത്തുകാര്‍ക്കും സ്പെഷ്യല്‍ പരീക്ഷ നടത്തി ലൈസന്‍സ് നല്കി തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആധാരം എഴുത്ത് അസോസിയേഷന് നീലേശ്വരം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് വി.വി.കുഞ്ഞിരാമന് അധ്യക്ഷതവഹിച്ചു. എറുവാട്ട് മോഹനന്, കെ.വി.കുഞ്ഞിക്കൃഷ്ണന്, പി.യു.വിജയകുമാര്‍, പി.വിജയകുമാര്‍, വി.ശങ്കരന് നമ്പൂതിരി, വി.മാധവന് നായര്‍, സുനില്‍കുമാര്‍ കൊട്ടറ, പി.പി.കുഞ്ഞിക്കൃഷ്ണന് നായര്‍, പി.വി.അനില്‍ കുമാര്‍, എന്‍.വി.സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കലാ-കായിക-വിദ്യാഭ്യാസ മേഖലകളില്‍ മികവ് തെളിയിച്ച ആധാരം എഴുത്തുകാരുടെ മക്കള്‍ക്ക് നഗരസഭാധ്യക്ഷ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
ഭാരവാഹികള്‍: വി.വി.കുഞ്ഞിരാമന് (പ്രസി.), പി.വി.അനില്‍ കുമാര്‍ (സെക്ര.), എന്‍.വി.സുകുമാരന്‍ (ഖജാ.).