വി.പി.നാരായണനെ അനുസ്മരിച്ചു

Posted on: 05 Sep 2015നീലേശ്വരം: നീലേശ്വരം പള്ളിക്കരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി.പി.നാരായണന്റെ 38-ാം രക്തസാക്ഷിദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. പള്ളിക്കരയിലെ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം അനുസ്മരണസമ്മേളനവും ഉണ്ടായിരുന്നു.
ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി.രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ.ഫൈസല്‍, ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍, ബ്ലോക്ക് പ്രസിഡന്റ് എം.രാധകൃഷ്ണന്‍ നായര്‍, എന്‍.മഹേന്ദപ്രതാപ്, രമേശന്‍ കരുവാച്ചേരി, കോറോത്ത് കമലാക്ഷന്‍, കെ.കുഞ്ഞിക്കൃഷ്ണന്‍, കെ.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
നാഷണല്‍ ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ കമ്മിറ്റി കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകന്‍ വി.സി.നാരായണനെ അനുസ്മരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. കെ.എം.ശ്രീധരന്‍ അധ്യക്ഷതവഹിച്ചു. നഗരസഭാംഗം ഇ.ഷജീര്‍, മുങ്ങത്ത് സുകുമാരന്‍, കെ.എം.തന്പാന്‍ നായര്‍, എറുവാട്ട് മോഹനന്‍, വി.കെ.കുഞ്ഞിരാമന്‍, മടിയന്‍ ഉണ്ണിക്കൃഷ്ണന്‍, കെ.സുകുമാരന്‍, സി.സുനില്‍, ബാബു എന്‍.പ്രഭു, പി.രാജു, എന്‍.സി.രാജു, കെ.ശ്രീജ, കെ.സരസ്വതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod