ഓണാഘോഷം സമാപിച്ചു
Posted on: 05 Sep 2015
കൊളത്തൂര്‍: കോപ്പാളംകയ നവഭാരത് ക്ലബ്ബിന്റെ ഓണാഘോഷം സമാപിച്ചു.
വിവിധ കലാ-കായിക മത്സരങ്ങള്‍ നടത്തി. വിജയികള്‍ക്ക് പി.രാഘവന് നായര്‍ ചരളില്‍ സമ്മാനങ്ങള്‍ വിതരണംചെയ്തു. പ്രസിഡന്റ് ശശിധരന് കളരിയടുക്കം അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബാലചന്ദ്രന് ചെറുവത്തൂര്‍, സുധാകരന് കീക്കാനം, ശ്രീവത്സന്‍, ശ്രീജ ചരളില്‍ എന്നിവര്‍ സംസാരിച്ചു.