'ദുര്‍ഗ'യുടെ പ്രാര്ഥനാഗീതത്തിന് സംഗീതമൊരുക്കി പ്രമോദ് പി. നായര്‍
Posted on: 05 Sep 2015
കാഞ്ഞങ്ങാട്: 'കമലാസനലാളിത ലാവണ്യേ...സകലാക്ഷരമായി ജയജയ ദുര്‍ഗേ....' അഞ്ചര പതിറ്റാണ്ടായി കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ചൈതന്യവത്താക്കുന്ന ഈ പ്രാര്ഥനാഗീതത്തെ സംഗീത സാന്ദ്രമാക്കുകയാണ് പൂര്‍വവിദ്യാര്‍ഥി പ്രമോദ് പി.നായര്‍. ദേശീയ അധ്യാപകദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് ശനിയാഴ്ച രാവിലെ ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരിതെളിയുമ്പോള്‍ ഈ സ്കൂളിലെ പ്രാര്‍ഥനാഗീതം പുതിയ ചിട്ടപ്പെടുത്തലോടെ ആലപിക്കും. കാഞ്ഞങ്ങാട്ടെ സംഗീതജ്ഞന് പുറവങ്കര തറവാട്ടിലെ പ്രമോദ് പി.നായര്തന്നെയാണ് സ്വാഗതഗാനവും ചിട്ടപ്പെടുത്തിയത്. പയ്യന്നൂര്‍ ശ്രീധരന് മാഷാണ് സ്വാഗതഗാനത്തിന്റെ രചയിതാവ്.