പാഴ്ജലം പാഴാക്കാതെ തുറന്നജയില്‍ തടവുകാര്‍

Posted on: 05 Sep 2015ചീമേനി: തുറന്നജയിലിലെ ജലക്ഷാമത്തിന് ആശ്വാസമായി മലിനജല ശുദ്ധീകരണ സംവിധാനം പൂര്‍ത്തിയായി. പ്രതിദിനം 25,000 ലിറ്റര്‍ മലിനജലമാണ് പുനരുപേയാഗത്തിനായി ശേഖരിക്കുന്നത്. ഇതിനായി മൂന്ന് വലിയ ടാങ്കുകളും പണികഴിപ്പിച്ചിട്ടുണ്ട്.
ഇരുന്നൂറിലേറെ തടവുകാരാണ് ജയിലിലുള്ളത്. ഇവര്‍ വസ്ത്രം കഴുകാനും കുളിക്കാനുമായി ഉപയോഗിക്കുന്ന ജലമാണ് ഉപയോഗേയാഗ്യമാക്കുന്നത്. പത്തായിരം, പതിനയ്യായിരം, ഇരുപതിനായിരം ലിറ്റര്‍ ശേഷിയുള്ള മൂന്ന് ടാങ്കുകളാണ് ഇതിനായി തടവുകാര്‍ നിര്‍മിച്ചത്. കരി, പൂഴി, കരിങ്കല്ല് തുടങ്ങിയവ ഉപേയാഗിച്ച് പരമ്പരാഗതരീതിയിലാണ് മലിനജലം ശുദ്ധീകരിക്കുന്നത്. ശുദ്ധീകരിച്ച ജലം ഫാമുകള്‍ വൃത്തിയാക്കുന്നതിനും പച്ചക്കറിക്കൃഷിക്കുമായി ഉപയോഗിക്കുന്നു.
ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം തടവുകാര്‍തന്നെയാണ് ചെയ്തത്. ഒന്നര ലക്ഷം രൂപ നിര്‍മാണസാധനങ്ങള്‍ക്കായി ചെലവഴിച്ചു. പത്തോളം കിണറുകളുണ്ടെങ്കിലും ജയിലില്‍ ജലക്ഷാമം രൂക്ഷമാണ്. വേനലില്‍ ഏറെ ആശ്വാസകരമാണ് മലിനജല പുനരുപയോഗ പദ്ധതി.

More Citizen News - Kasargod