ചോദ്യപ്പേപ്പര്‍ എത്തിയത് ആറുമണിക്ക്; അധ്യാപകര്‍ കാത്തിരുന്നത് ഏഴുമണിക്കൂര്‍

Posted on: 05 Sep 2015



കാഞ്ഞങ്ങാട്: വിദ്യാലയങ്ങളില്‍ തിങ്കളാഴ്ച മുതല്‍ നടക്കേണ്ട പരീക്ഷകളുടെ ചോദ്യപ്പേപ്പര്‍ വാങ്ങാന്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയിലെ അധ്യാപകര്‍ക്ക് കാത്തിരിക്കേണ്ടിവന്നത് ഏഴുമണിക്കൂര്‍. ചോദ്യപ്പേപ്പര്‍ വെള്ളിയാഴ്ച 11 മണിയോടെ ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിക്കുമെന്നാണ് ഡി.ഇ.ഒ. ഓഫീസില്‍നിന്ന് അറിയിച്ചിരുന്നത്. ഇതനുസരിച്ച് 50-ഓളം അധ്യാപകര്‍ സ്‌കൂളിലെത്തിയിരുന്നു. എന്നാല്‍, മണിക്കൂറുകളോളം കാത്തുനിന്നിട്ടും ചോദ്യപേപ്പര്‍ എത്തിക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
ശനിയാഴ്ച അവധിയായതിനാല്‍ അധ്യാപകര്‍ ചോദ്യപ്പേപ്പര്‍ വാങ്ങാന്‍ ആറുമണിവരെ കാത്തിരിക്കേണ്ടിവന്നു. ലഭിച്ച ചോദ്യപ്പേപ്പര്‍ സ്‌കൂളുകളില്‍ അന്നുതന്നെ എത്തിക്കണമെന്നാണ് ചട്ടം. ഏറെ വൈകിലഭിച്ച ചോദ്യപ്പേപ്പറുമായി നെട്ടോട്ടമോടിയാണ് അധ്യാപകര്‍ സ്‌കൂളുകളില്‍ എത്തിച്ചത്. പത്താംതരത്തിന്റെ ചോദ്യപ്പേപ്പര്‍ മാത്രമാണ് വൈകിയത്.

More Citizen News - Kasargod