എസ്.എന്‍.ഡി.പി. കൊടിമരവും പതാകയും എടുത്തുകൊണ്ടുപോയതായി പരാതി

Posted on: 05 Sep 2015നീലേശ്വരം: എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ ചതയദിനാേഘാഷത്തിന് സ്ഥാപിച്ച കൊടിമരവും പതാകയും പട്ടാപ്പകല്‍ സി.പി.എം. പ്രവര്‍ത്തകര്‍ കൊണ്ടുേപായി നശിപ്പിച്ചതായി പരാതി. എസ്.എന്‍.ഡി.പി. യോഗം ചായ്യോം ശാഖാ പ്രവര്‍ത്തകര്‍ ചായ്യോം റേഷന്‍കടയ്ക്ക് സമീപത്തെ സ്ഥലത്ത് സ്ഥാപിച്ച ഇരുമ്പ്‌പൈപ്പിന്റെ കൊടിമരവും പതാകയും കൊടിതോരണങ്ങളും വെള്ളിയാഴ്ച രാവിലെ സി.പി.എം. പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ കൊണ്ടുപോയതായാണ് പരാതി.
എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും സി.പി.എം. പ്രവര്‍ത്തകരും അനുഭാവികളുമാണ്. അവര്‍ മുന്‍കൈയെടുത്താണ് കൊടിമരം സ്ഥാപിച്ചത്. ആ കൊടിമരമാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കൊണ്ടുപോയത്. ഏറെ വൈകിയാണ് സംഭവം യോഗം ഭാരവാഹികള്‍ അറിയുന്നത്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന ചായ്യോത്ത് ആര്‍ക്കും ഒരുേദാഷവുമില്ലാത്ത രീതിയില്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി. കൊടിമരവും പതാകയും എടുത്തുകൊണ്ടുേപായത് മനഃപൂര്‍വം നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുള്ള സി.പി.എമ്മിന്റെ നടപടിയുടെ ഭാഗമായാണെന്ന് യൂണിയന്‍ ആരോപിച്ചു.
യൂണിയന്‍ ചായ്യോം ശാഖാ പ്രവര്‍ത്തകര്‍ നീലേശ്വരം പോലീസില്‍ പരാതി നല്കി.
കൊടിമരവും പതാകയും നശിപ്പിച്ച അതേസ്ഥലത്തുതന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ കൊടിമരവും പതാകയും പുനഃസ്ഥാപിച്ചു. ഇവിടം കൊടിതോരണങ്ങള്‍കൊണ്ട് അലങ്കരിക്കുകയുംചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് യൂണിയന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു. എന്‍.രാജീവന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ താലൂക്ക് പ്രസിഡന്റ് കെ.കുമാരന്‍, സെക്രട്ടറി പി.വി.വേണുഗോപാലന്‍, യൂണിയന്‍ ഡയറക്ടര്‍ പി.പി.ദാമോദരപണിക്കര്‍, എം.ഡി.ഷാജി, കെ.ആനന്ദന്‍, കെ.ദിനേശന്‍, സി.നാരായണന്‍, കെ.വി.കുമാരന്‍, കെ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod