ടി.ടി.ഐ. കലോത്സവം കെ.എസ്.ടി.എ. ബഹിഷ്കരിച്ചു
Posted on: 05 Sep 2015
അധ്യാപകദിനാഘോഷത്തിനും സഹകരിക്കില്ലെന്ന്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സംസ്ഥാന ടി.ടി.ഐ. കലോത്സവം കെ.എസ്.ടി.എ. ബഹിഷ്കരിച്ചു. സംഘടനയുടെ സംസ്ഥാന നേതാക്കളായ കോഴിക്കോട്ടെ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പ്രതിഷേധയോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.മോഹനന് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ഡി.ശ്രീദേവി, നേതാക്കളായ കെ.രാഘവന്, എം.ബാലകൃഷ്ണന്, സി.എം.മീനാകുമാരി, സി.ശാന്തകുമാരി എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിന്റെ മുമ്പിലാണ് പ്രതിഷേധക്കാര്‍ നിന്നത്. ശനിയാഴ്ച ഇതേ സ്കൂളില്‍ നടക്കുന്ന അധ്യാപക ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ബഹിഷ്കരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.