ശോഭായാത്രയ്ക്കൊരുങ്ങി നാട്; ക്ഷേത്രങ്ങളില്‍ ഗോപൂജ
Posted on: 05 Sep 2015
കാഞ്ഞങ്ങാട്:ശ്രീകൃഷ്ണന്റെ പിറന്നാളിനെ ഭക്തിയുടെയും ആഘോഷത്തിന്റെയും പാരമ്യതയിലെത്തിച്ച് ശനിയാഴ്ച നാടെങ്ങും ശോഭായാത്രകള്‍ നടക്കും. നൂറിലേറെ കേന്ദ്രങ്ങളില്‍ ചെറിയ ശോഭായാത്രകളും 25-ലധികം കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകളും നടക്കും. പലയിടത്തു നിന്നുള്ള ചെറുഘോഷയാത്രകള്‍ സംഗമിച്ചാണ് മഹാശോഭായാത്രയാകുക. ബാലഗോകുലമാണ് ശോഭായാത്രയുടെ സംഘാടകര്‍. കാഞ്ഞങ്ങാട്, മാവുങ്കാല്‍, അമ്പലത്തറ, ഇരിയ, എണ്ണപ്പാറ, തായന്നൂര്‍, വെള്ളമുണ്ട, ഒടയംചാല്‍, പൂച്ചക്കാട്, പുല്ലൂര്‍, പെരിയ, നീലേശ്വരം, പിലിക്കോട്, തൃക്കരിപ്പൂര്‍, ചീമേനി, കാലിച്ചാനടുക്കം, കാട്ടിപ്പൊയില്‍, രാജപുരം, കള്ളാര്‍, പെരുതടി, ബളാംതോട്, പാണത്തൂര്‍, പരവനടുക്കം, പൊയിനാച്ചി, കുണ്ടംകുഴി, കുറ്റിക്കോല്‍, ബന്തടുക്ക, ബോവിക്കാനം എന്നിവിടങ്ങളിലാണ് മഹാശോഭായാത്രകള്‍ നടക്കുക. കണ്ണന്റെ പിറന്നാള്‍ ആഘോഷത്തിന് മുന്നോടിയായി ക്ഷേത്രങ്ങളില്‍ ഗോപൂജ നടന്നു.