വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാനശല്യം: കര്‍ഷകര്‍ ദുരിതത്തില്‍
Posted on: 05 Sep 2015
അഡൂര്‍: ജില്ലയുടെ വനാതിര്‍ത്തി പ്രദേശങ്ങളിലെ കാട്ടാനശല്യം കര്‍ഷകര്‍ക്ക് ദുരിതമാകുന്നു. ദേലമ്പാടി പഞ്ചായത്തിലെ ചാപ്പക്കല്‍, ചാമക്കൊച്ചി ഭാഗങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്നത്. മുമ്പും ഇവിടങ്ങളില്‍ കാട്ടാനശല്യമുണ്ടായിരുന്നു.
വനാന്തരഭാഗത്ത് നിന്ന് ആനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനം വകുപ്പധികൃതര്‍ കഴിഞ്ഞവര്‍ഷം സോളാര്‍ കമ്പിവേലികളും കിടങ്ങുകളും സ്ഥാപിച്ചിരുന്നെങ്കിലും ഫലപ്രദമാകുന്നില്ലെന്ന് പ്രദേശത്തെ കര്‍ഷകര്‍ പരാതിപ്പെടുന്നു. കുഞ്ഞുള്‍പ്പെടെയുള്ള എട്ട് ആനകളാണ് കഴിഞ്ഞദിവസം ചാമക്കൊച്ചി ഭാഗത്തിറങ്ങിയത്. ചാമക്കൊച്ചിയിലെ കൃഷ്ണന്റെ കൃഷിയിടത്തിലെ 200 വാഴ, 20 കവുങ്ങ്, അഞ്ച് തെങ്ങ് എന്നിവ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. വനംവകുപ്പധികൃതര്‍ക്ക് പരാതി നല്കി.