കഞ്ചാവുമായി അറസ്റ്റില്‍

Posted on: 05 Sep 2015



മഞ്ചേശ്വരം: വില്പനയ്ക്കുവേണ്ടികൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള കൈക്കമ്പ സ്വദേശി നൂറുമുഹമ്മദിന്റെ മകന്‍ കെ.നിയാസി(32)നെയാണ് മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദും സംഘവും അറസ്റ്റുചെയ്തത്. 1200ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച പോലീസിന്റെ രാത്രികാല പരിശോധനയ്ക്കിടെയാണ് മണ്ണംകുഴിയില്‍വെച്ച് ഇയാളെ പിടികൂടിയത്. പോലീസ് ചോദ്യംചെയ്തപ്പോഴണ് കഞ്ചാവുമായി എത്തിയതാണെന്ന് മനസ്സിലായത്. മാസങ്ങള്‍ക്കുമുമ്പ് നിയാസിന്റെ വീട്ടുപരിസരത്തുനിന്ന് പോലീസ് 12 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

More Citizen News - Kasargod