ഓര്‍മകള്‍ പങ്കുവെച്ച് വൃദ്ധമന്ദിരത്തില്‍ ഗൃഹലഷ്മിവേദിയുടെ ഓണാഘോഷം

Posted on: 05 Sep 2015



കാഞ്ഞങ്ങാട്: അവര്‍ക്ക് പറയാനുണ്ടായിരുന്നു ബന്ധങ്ങളുടെ കെട്ടുറപ്പിലും സ്‌നേഹത്തിന്റെ കുളിര്‍മയിലും ചാലിച്ച ഓണത്തെക്കുറിച്ച്.. മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കോടിയുടുത്തും പൂക്കളമിട്ടും സദ്യയുണ്ട ഓണം. ഓര്‍ക്കുമ്പോഴും പറയുമ്പോഴും നിറ ഞ്ഞൊഴുകിയ, കാസര്‍കോട് വൃദ്ധമന്ദിരത്തിലെ അന്തേവാസികളുടെ കണ്ണുനീര്‍ തുടച്ച് മാതൃഭൂമി ഗൃഹലഷ്മിവേദി പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം ഓണസദ്യയുണ്ടു. പരവനടുക്കം വൃദ്ധമന്ദിരത്തിലായിരുന്നു ആഘോഷം. സ്വത്തുക്കളേറെയുണ്ടായിട്ടും ഒറ്റപ്പെട്ടുപോയ അവസ്ഥ, നിത്യദാരിദ്ര്യത്തില്‍ തളര്‍ന്നുപോയവര്‍, മക്കളും മരുമക്കളുമെല്ലാം ഒരുമിച്ചുചേര്‍ന്ന് പുറത്താക്കിയ കഥ... ഇങ്ങനെ സങ്കടങ്ങളുടെ കെട്ടഴിച്ച അന്തേവാസികളുടെ കൈ ചേര്‍ത്തുപിടിച്ചും നടന്നും ഗൃഹലക്ഷ്മി പ്രവര്‍ത്തകര്‍ സമയം ചെലവിട്ടു. മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് സി.എച്ച്.സുബൈദ അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.രമടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി റീത്താ പദ്മരാജ് ,ജില്ലാ നിര്‍വാഹകസമിതി അംഗം പി.കെ.ഭാനുമതി, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഇ.വി.ജയകൃഷ്ണന്‍, റിപ്പോര്‍ട്ടര്‍ പ്രദീപ് നാരായണന്‍, സെയില്‍സ് ഓര്‍ഗനൈസര്‍ എ.രാജന്‍, എം.ടി.സുഷമ മോഹന്‍, വൃദ്ധമന്ദിരം സൂപ്രണ്ട് കെ.ജെ.രാജു എന്നിവര്‍ സംസാരിച്ചു

More Citizen News - Kasargod