അനധികൃത സര്‍വീസ്; അന്യസംസ്ഥാന ചരക്കുവാഹനങ്ങള്‍ക്കെതിരെ നടപടി

Posted on: 05 Sep 2015



കാസര്‍കോട്: അനധികൃതമായി കേരളത്തില്‍ സര്‍വീസ്‌നടത്തിയ രണ്ട് ചരക്കുവാഹനങ്ങള്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെടക്ടര്‍ എ.കെ.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളെയാണ് മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയത്. പിന്നീട് 30,400 രൂപ പിഴയീടാക്കി വാഹനം വിട്ടുകൊടുത്തു. സംഘത്തില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.ബിജുവും ഉണ്ടായിരുന്നു. അനധികൃതമായി സര്‍വീസ് നടത്തുന്ന ചരക്കുവാഹനങ്ങളെ കര്‍ശനമായി നേരിടുമെന്ന് ആര്‍.ടി.ഒ. പി.എച്ച്.സാദിക്കലി അറിയിച്ചു.

More Citizen News - Kasargod