കൊളവയല്‍ സംഘര്‍ഷം; സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ഉള്‍പ്പടെ 16 പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്‌

Posted on: 05 Sep 2015കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊളവയലില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ പരാതിയില്‍ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍ ഉള്‍പ്പടെ 16 പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ആഗസ്ത് 30-നാണ് കൊളവയലില്‍ സി.പി.എം.-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. കാലിച്ചാനടുക്കത്തെ സി.പി.എം. പ്രവര്‍ത്തകന്‍ നാരായണന്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊളവയലിലേക്കും വ്യാപിച്ചത്. വാഹനങ്ങളും വീടുകളും അക്രമിസംഘം തകര്‍ത്തിരുന്നു. നാലു സി.പി.എം. പ്രവര്‍ത്തകര്‍ക്കും അഞ്ച് ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കും വെട്ടേല്ക്കുകയുംചെയ്തു. പരിക്കേറ്റവര്‍ മംഗളൂരു, കാഞ്ഞങ്ങാട് ആസ്​പത്രികളില്‍ ചികിത്സയിലാണ്. അതേസമയം, രാഷ്ട്രീയ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നുണ്ടെന്നും ആവശ്യമെന്നുകണ്ടാല്‍ മുഴുവന്‍ പേര്‍ക്കുമെതിരെ ഗുണ്ടാഅക്ട് ചുമത്തുമെന്നും ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ പറഞ്ഞു

More Citizen News - Kasargod