ആഭ്യന്തരമന്ത്രി ഇന്ന് ജില്ലയില്‍
Posted on: 05 Sep 2015
കാഞ്ഞങ്ങാട്:ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ശനിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ചീമേനി തുറന്ന ജയിലില്‍ നിര്‍മിക്കുന്ന പുതിയബ്ലോക്കിന്റെ ശിലാസ്ഥാപനവും ഒമ്പത് മണിക്ക് വലിയപറമ്പ് കോണ്‍ഗ്രസ് ഓഫീസിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 9.30 ന് ഒന്നരക്കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച കാഞ്ഞങ്ങാട് ഫയര്സ്റ്റേഷന് കെട്ടിടവും 11.30ന് പാണത്തൂരില്‍ നാലരക്കോടി രൂപ ചെലവിട്ട് നിര്‍മിച്ച കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്യും. 12ന് കള്ളാറില്‍ ബഡ്സ് സ്കൂള്‍കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഒരു മണിക്ക് തൃക്കണ്ണാട് ക്ഷേത്രത്തില്‍ അഗ്രശാലാകെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. 2.30ന് ബദിയടുക്കയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്യും. മൂന്നുമണിക്ക് എന്മകജെ പഞ്ചായത്ത് പെര്‍ളയില്‍ നിര്‍മ്മിക്കുന്ന ഷോപ്പിങ് കോംപ്ലക്സിന് തറക്കല്ലിടും. നാലുമണിക്ക് ഡി.സി.സി. ഓഫീസില്‍ പുതിയഭാരവാഹികളുടെ യോഗം ഉദ്ഘാടനവും ചെന്നിത്തല നിര്‍വഹിക്കും.