കാനം രാജേന്ദ്രന്‍ നാളെ ജില്ലയില്‍

Posted on: 05 Sep 2015



കാസര്‍കോട്: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഞായറാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ കാസര്‍കോട് ടൗണ്‍ഹാളിന് അനുബന്ധമായ അനക്‌സ് ഹാളില്‍ നടക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം, ബദിയടുക്ക മണ്ഡലങ്ങളിലെ സി.പി.ഐ. അംഗങ്ങളുടെ ജനറല്‍ ബോഡിയോഗത്തിലും രണ്ടുമണിക്ക് കാഞ്ഞങ്ങാട് വ്യാപരഭവനില്‍ നടക്കുന്ന കാഞ്ഞങ്ങാട്, പരപ്പ, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ജനറല്‍ ബോഡിയോഗത്തിലും സംബന്ധിക്കും. വൈകിട്ട് കാഞ്ഞങ്ങാട്ട് പൊതുയോഗത്തില്‍ കാനം പ്രസംഗിക്കും.

More Citizen News - Kasargod