മരത്തിലെ ഉണങ്ങിയ പേരക്കയില്നിന്ന് മുളച്ചത് നിരവധി തൈകള്‍
Posted on: 04 Sep 2015

നീലേശ്വരം: പേരമരത്തിലെ ഉണങ്ങിയ പേരക്കയില് നിന്ന് മുളച്ചുവന്ന പേരക്കത്തൈകള് വിസ്മയമാകുന്നു. നീലേശ്വരം കോട്ടപ്പുറം ഉച്ചൂളിക്കുതിരിലെ സി.കെ.ജനാര്‍ദനന്റെ വീട്ടിലെ പേരക്കമരത്തിലാണ് ഇത് സംഭവിച്ചത്. കാലവര്‍ഷത്തില്‍ നനഞ്ഞുകുതിര്‍ന്ന പേരക്കയില്നിന്ന് തൈകള്‍ പുറത്തേക്ക് വളര്‍ന്നുവന്നതോടെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.