സി.നാരായണന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കും -സീതാറാം യെച്ചൂരി
Posted on: 04 Sep 2015
രാജപുരം: തിരുവോണനാളില്‍ ബി.ജെ.പി. പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട സി.നാരായണന്റെ കുടുംബത്തിനു ആവശ്യമായ സഹായങ്ങളും കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകളും പാര്‍ട്ടി ഏറ്റെടുക്കുമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിപറഞ്ഞു. കാലിച്ചാനടുക്കം കായക്കുന്നിലെ സി.നാരായണന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമരാഷ്ട്രീയമല്ല, ആശയരാഷ്ട്രീയമാണ് വേണ്ടതെന്നും ആര്.എസ്.എസ്.-ബി.ജെ.പി. അക്രമരാഷ്ട്രീയം വ്യാപിക്കുന്നത് നാടിന് ആപത്താണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പി.കരുണാകരന് എം.പി., സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്, എം.വി.ബാലകൃഷ്ണന്, എം.രാജഗോപാല്‍, ടി.കോരന്, എം.വി.കൃഷ്ണന് എന്നിവരും ഒപ്പമുണ്ടായിരുന്നു.