ജീവനക്കാരനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു

Posted on: 04 Sep 2015



തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് ജീവനക്കാരന്‍ പി.മുഹമ്മദ് ഷെമീറിനെ പണിമുടക്കുദിവസം ഓഫീസിലെത്തി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ തൃക്കരിപ്പൂരില്‍ പ്രകടനവും പൊതുയോഗവും നടത്തി.
ജില്ലാ പ്രസിഡന്റ് നാസര്‍ നങ്ങാരത്ത് ഉദ്ഘാടനം ചെയ്തു. ഒ.എം.ഷഫീഖ്, കെ.എന്‍.പി.മുഹമ്മദലി, ടി.സലീം, സിയാദ്, എ.ജി.സിദ്ദിഖ്, കെ.ബഷീര്‍, കെ.ശിഹാബ്, അഷറഫ് എന്നിവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod