തുറന്ന ജയില്‍ സാംസ്‌കാരിക നിലയത്തിന് ആഭ്യന്തരമന്ത്രി തറക്കല്ലിടും

Posted on: 04 Sep 2015



ചീമേനി: തുറന്ന ജയിലിലെ സാംസ്‌കാരിക നിലയത്തിന് ശനിയാഴ്ച രാവിലെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തറക്കല്ലിടും. പി.ജെ.കുര്യന്‍ എം.പി.ഫണ്ടില്‍നിന്ന് പത്തുലക്ഷംരൂപയാണ് ചീമേനിയിലെ തുറന്ന ജയിലില്‍ സാംസ്‌കാരികനിലയം പണിയുന്നതിന് അനുവദിച്ചത്.
ജയില്‍വകുപ്പിന്റെ രണ്ടരലക്ഷമടയ്ക്കം പന്ത്രണ്ടരലക്ഷംരൂപയാണ് നിലയത്തിന്റെ എസ്റ്റിമേറ്റ്. ഒരുവര്‍ഷത്തിനുള്ളില്‍ തടവുകാര്‍ നിര്‍മാണം പൂര്‍ത്തിയാക്കും. ലൈബ്രറിയും വായനമുറിയുമാണ് നിലയത്തിലുള്ളത്.
നിലവില്‍ കെട്ടിടസൗകര്യമില്ലാത്ത ജയിലില്‍ ലൈബ്രറി ഓഫീസിന്റെഭാഗമാണ്. കഴിഞ്ഞതവണ ആഭ്യന്തരമന്ത്രി ജയിലിലെത്തിയപ്പോള്‍ തടവുകാര്‍ ലൈബ്രറി സൗകര്യക്കുറവ് അറിയിച്ചിരുന്നു. ജില്ലയിലെ ജനപ്രതിനിധികളുടെയോ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയോ ഫണ്ടുകളോ പദ്ധതികളോ തുറന്ന ജയിലിനു ഇതുവരെയായി ലഭിച്ചിട്ടില്ല.

More Citizen News - Kasargod