കട കുത്തിത്തുറന്ന് കവര്‍ച്ച; കൊലക്കേസ് പ്രതി പിടിയില്‍

Posted on: 04 Sep 2015മഞ്ചേശ്വരം: കട കുത്തിത്തുറന്ന് പണവും മൊബൈല്‍ഫോണുകളും കവര്‍ന്ന സംഭവത്തില്‍ കൊലക്കേസുകളുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. മംഗളുരു കസബ ബങ്കരെയിലെ മുഹമ്മദ് സുബൈര്‍ എന്ന സുബ്ബുവിനെ(28)യാണ് മംഗളുരു പോലീസ് അറസ്റ്റുചെയ്തത്. ഉള്ളാള്‍ പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കെ.സി.നഗറിലുള്ള തലപ്പാടി ദേവിനഗറിലെ സുധാകര ഷെട്ടിയുടെ കടയില്‍ നിന്നും 2,21,500 രൂപയും ഏഴ് മൊബൈല്‍ ഫോണുകളും ഫാനുകളും കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. 2012-ല്‍ മംഗളുരു അഡിയാര്‍ കണ്ണൂരിലെ അബ്ദുള്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസിലും മംഗളുരു സൗത്ത്, നോര്‍ത്ത് പോലീസ് സ്റ്റേഷനുകളില്‍ വധശ്രമക്കേസുകളിലും പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

More Citizen News - Kasargod