ലയണ്‍സ് ക്ലബ് കുടുംബസംഗമം നടത്തി

Posted on: 04 Sep 2015



ചിറ്റാരിക്കാല്‍: ചിറ്റാരിക്കാല്‍ ലയണ്‍സ് ക്ലബ് കുടുംബസംഗമവും മാതാപിതാക്കളെ ആദരിക്കലും നടത്തി. ചിറ്റാരിക്കാല്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.പി.ബിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ഫാ. അഗസ്റ്റ്യന്‍ പാണ്ടിയേന്മാക്കല്‍ ആദരിക്കല്‍ ചടങ്ങ് നിര്‍വഹിച്ചു. എന്‍.ജെ.ജോസഫ് അധ്യക്ഷത വഹിച്ചു. ടി.എം.ജോസ് തയ്യില്‍, ഷിജോ നാഗരൂര്‍, എന്‍.കെ.സാലു, എം.എന്‍.ഗോപി, സജി തോമസ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod