കോണ്‍ഗ്രസിന് മുതലക്കണ്ണീര് -അഡ്വ. കെ.ശ്രീകാന്ത്
Posted on: 04 Sep 2015
ചിറ്റാരിക്കാല്‍: സി.പി.എം-ബി.ജെ.പി. അക്രമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ നിലപാട് മുതലക്കണ്ണീരാണെന്ന് ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീകാന്ത്. ചിറ്റാരിക്കാലില്‍ ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകമോര്‍ച്ച ജില്ലാസെക്രട്ടറി എം.എന്‍.ഗോപി അധ്യക്ഷനായിരുന്നു. ബി.ജെ.പി. കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കേശവന്, ടി.രാധാകൃഷ്ണന്, ഹരികുമാര്‍ കടുമേനി, സി.വി.സുരേഷ്, എന്‍.കെ.ബാബു എന്നിവര്‍ സംസാരിച്ചു