മേലത്ത് നാരായണന്‍ നമ്പ്യാരെ അനുസ്മരിച്ചു

Posted on: 04 Sep 2015ബോവിക്കാനം: സ്വാതന്ത്ര്യസമരസേനാനിയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണന്‍ നമ്പ്യാരുടെ 30-ാമത് ചരമദിനത്തില്‍ മുളിയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.ഗോപിനാഥന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡി.സി.സി. ഭാരവാഹികളായ ബാലകൃഷ്ണന്‍ പെരിയ, എം.സി.പ്രഭാകരന്‍, എം.കുഞ്ഞമ്പുനമ്പ്യാര്‍, കല്ലഗെ ചന്ദ്രശേഖരറാവു, പി.വി.സുരേഷ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.കുമാരന്‍ നായര്‍, ചേക്കോട്ട് ബാലകൃഷ്ണന്‍ നായര്‍, ഇ.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.
കാനത്തൂര്‍ സര്‍വോദയ വായനശാലയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി. കെ.ദാമോദരന്‍ നായര്‍, എം.സത്യനാഥന്‍ നമ്പ്യാര്‍, പി.അശോക്കുമാര്‍, ഇ.പദ്മനാഭന്‍ നായര്‍, വി.മാധവന്‍ എന്നിവര്‍ നേതൃത്വംനല്കി.
മുളിയാര്‍ ഭവനനിര്‍മാണ സഹകരണ സംഘം ഹാളില്‍ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പഞ്ചായത്തംഗം എം.കുഞ്ഞമ്പുനമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ഇ.മണികണ്ഠന്‍, കെ.പി.കമാരന്‍ നായര്‍, ടി.ഗോപിനാഥന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod