ഗവ. നഴ്സസ് യൂണിയന് ജില്ലാ കണ്വെന്ഷന്
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: ഗവ. നഴ്സസ് യൂണിയന് (കെ.ജി.എന്‍.യു.) ജില്ലാ കണ്വെന്ഷന് കാഞ്ഞങ്ങാട്ട് നടന്നു. യുണിയന്‍ സംസ്ഥാന പ്രസിഡന്റ് യു.അനില ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജാസ്മിന് മുഹമൂദ് അധ്യക്ഷത വഹിച്ചു.
കൃഷ്ണരാജ്, ഷൈലജ, ജോബി, മേഴ്സി, സുജ, സിനി എന്നിവര്‍ പ്രസംഗിച്ചു. യോഗ്യതയ്ക്കും ജോലിഭാരത്തിനുമനുസരിച്ചുള്ള വേതനം നല്‍കുക, നഴ്സിങ് ഇതര ജോലികളില്‍നിന്ന് നഴ്സുമാരെ ഒഴിവാക്കുക, ആസ്പത്രികളില്‍ പുതിയ തസ്തികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്വെന്ഷന് ഉന്നയിച്ചു. 10-ന് സെക്രട്ടേറിയറ്റിനുമുന്നില്‍ നടത്തുന്ന കൂട്ട ഉപവാസസമരത്തിന് മുന്നോടിയായാണ് കണ്വെന്ഷന് നടത്തിയത്.