ഓണക്കോടി നല്കി
Posted on: 04 Sep 2015
കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോര്‍ നവകേരള ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു. ക്ലബ് രക്ഷാധികാരി എം.കുഞ്ഞമ്പാടി ഓണക്കോടി വിതരണംചെയ്തു. ക്ലബ് പ്രസിഡന്റ് സി.വി.രമേശന് അധ്യക്ഷതവഹിച്ചു. കൊവ്വല്‍ ദാമോദരന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.സുശാന്ത്, ചന്ദ്രന് പനങ്കാവ്, എം.കുമാരന്, സി.ഗോപിനാഥന്, വി.വി.കരുണാകരന് എന്നിവര്‍ പ്രസംഗിച്ചു. വിനോദ കലാ-കായിക മത്സരങ്ങളും വനിതാ കമ്പവലി മത്സരവും നടന്നു.
വിജയികള്‍ക്ക് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി.ശോഭ സമ്മാനങ്ങള്‍ നല്കി.