ആസിഫ് വധം: ഒരാള്‍കൂടി പിടിയില്‍

Posted on: 04 Sep 2015മഞ്ചേശ്വരം: പൈവളിഗെ ബായിക്കട്ട ലക്ഷംവീട് കോളനിയിലെ മുഹമ്മദ് ആസിഫിനെ (29) വെട്ടിക്കെന്ന സംഭവത്തില്‍ ഒരാളെക്കൂടി അന്വേഷണസംഘം പിടികൂടി. ബായാര്‍ പദവിലെ ഹമീദാണ് കഴിഞ്ഞദിവസം പിടിയിലായത്. കേസില്‍ പൈവളിഗെ അട്ടഗോളിയിലെ നപ്പട്ട റഫീഖ്, പ്രഭാകര നൗണ്ട എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. മൂന്നുപേരെയും ചോദ്യംചെയ്തതില്‍നിന്ന് കൊലയാളി സംഘത്തിന്റെ തലവന്‍ മടിക്കേരി സ്വദേശി ഷൗക്കത്തലിയാണെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണസംഘം പറഞ്ഞു. കേരള പോലീസിന്റെ സഹായത്തോടെ പിടികൂടിയ റഫീഖ്, പ്രഭാകര നൗണ്ട, ഹമീദ് എന്നിവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കാനായിട്ടില്ല. കൊലപാതകത്തിനുശേഷം ഒളിവില്‍കഴിയുന്ന സംഘത്തലവന്‍ ഷൗക്കത്തലിയെ പിടികൂടിയാല്‍ മാത്രമേ സംഭവം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞമാസം 30-നാണ് മുഹമ്മദ് ആസിഫ് കേരള, കര്‍ണാടക അതിര്‍ത്തിപ്രദേശമായ കന്യാനയില്‍വെച്ച് വെട്ടേറ്റുമരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഹമ്മദ് റിയാസ് ഗുരുതരപരിക്കുകളോടെ ആസ്​പത്രിയില്‍ ചികിത്സയിലാണ്.

More Citizen News - Kasargod