ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ നല്കും

Posted on: 04 Sep 2015കാസര്‍കോട്: കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിയില്‍ ക്ഷീരകര്‍ഷകര്‍ക്ക് സഹായധനം കാലിത്തീറ്റ രൂപത്തില്‍ നല്കുന്നു. കാലിത്തീറ്റയുടെ വിലവര്‍ധന കാരണം പശുവളര്‍ത്തല്‍ പ്രയാസമായ സാഹചര്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നതാണ് പദ്ധതി. പദ്ധതിയില്‍ അഞ്ചുലക്ഷം രൂപയുടെ കാലിത്തീറ്റ നല്കുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്തൃപട്ടികപ്രകാരം പാലളവ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് ബന്ധപ്പെട്ട ക്ഷീരസംഘം സെക്രട്ടറിമാര്‍ എട്ടിനകം കാസര്‍കോട് ക്ഷീരവികസന യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഏപ്രില്‍ മുതല്‍ ജൂണ്‍വരെ പാലളന്ന ക്ഷീരകര്‍ഷകര്‍ക്ക് ഒരുലിറ്റര്‍ പാലിന് രണ്ടുരൂപ നിരക്കിലാണ് സബ്‌സിഡി അനുവദിക്കുന്നത്. സഹായധനം കാലിത്തീറ്റയായി ക്ഷീരസംഘങ്ങളില്‍നിന്ന് കര്‍ഷകര്‍ക്ക് വിതരണംചെയ്യും. ബ്ലോക്കിലെ ആറ് ഗ്രാമപ്പഞ്ചായത്തുകളിലെ 13 ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന 600-ഓളം ക്ഷീരകര്‍ഷകര്‍ക്ക് ഇതുമൂലം പ്രയോജനം ലഭിക്കും.

More Citizen News - Kasargod