സഫമര്‍സിക്ക് ഒരു ലക്ഷം രൂപ

Posted on: 04 Sep 2015



കാസര്‍കോട്: താലിസിമിയ രോഗത്തെത്തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് നിര്‍ദേശിക്കപ്പെട്ട തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഒ.ടി.അബ്ദുല്‍ അസീസ് ഫൈസിയുടെ മകള്‍ മൂന്ന് വയസ്സുകാരി സഫമര്‍സിക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കാന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കി. 20 ലക്ഷം രൂപ ചെലവ് വരുന്ന ചികിത്സയാണ് സഫയ്ക്ക് വേണ്ടി വരിക. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍മാരുമായും മന്ത്രി ബന്ധപ്പെട്ടിരുന്നു.

More Citizen News - Kasargod