ഓണാഘോഷവും ഉപഹാരസമര്‍പ്പണവും

Posted on: 04 Sep 2015



കാസര്‍കോട്: കൂഡ്‌ലു രക്തേശ്വരി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ഓണാഘോഷത്തിന്റെഭാഗമായി
കമ്പ്യൂട്ടര്‍ സയന്‍സില്‍ സര്‍വകലാശാലാതലത്തില്‍ ഒന്നാംറാങ്ക് നേടിയ സുബിന ബാലന് ഉപഹാരം നല്കി. എസ്.എസ്.എല്‍.സി. വിജയികള്‍ക്കുള്ള ഉപഹാരവും നല്കി. കണ്ണൂര്‍ മേഖലാ ഐ.എസി.എ.ആര്‍. തലവന്‍ ഡോ. കെ.ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. സുജിത്ത് ബ്ലാര്‍ക്കോട് അധ്യക്ഷതവഹിച്ചു. സന്ദീപ് ബ്ലാര്‍ക്കോട്, പദ്മനാഭന്‍, ശങ്കര്‍ നായ്ക്, മനോഹരന്‍, സതീഷ് ബ്ലാര്‍ക്കോട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod