ചെങ്കള പഞ്ചായത്ത് ഐ.എസ്.ഒ. പ്രഖ്യാപനവും ലൈബ്രറി ഉദ്ഘാടനവും നാളെ

Posted on: 04 Sep 2015



കാസര്‍കോട്: ചെങ്കള പഞ്ചായത്തിനു ലഭിച്ച ഐ.എസ്.ഒ. അംഗീകാരത്തിന്റെ പ്രഖ്യാപനവും ചെര്‍ക്കളയില്‍ നിര്‍മാണംപൂര്‍ത്തിയായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലൈബ്രറി ഉദ്ഘാടനവും ശനിയാഴ്ച നടക്കും.
വൈകിട്ട് അഞ്ചിന് ചെങ്കള ഗ്രാമപ്പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനംചെയ്യും.
കോരിക്കര്‍മൂല എ.പി.ജെ.അബ്ദുല്‍കലാം സ്മാരക സാംസ്‌കാരിക നിലയം, ചെങ്കള പി.എച്ച്.സി.ക്കും ആയുര്‍വേദ ആസ്​പത്രിക്കും വേണ്ടി നിര്‍മിച്ച കെട്ടിടങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

More Citizen News - Kasargod