ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാം

Posted on: 04 Sep 2015



കാസര്‍കോട്: പൊതുജനങ്ങള്‍ ഗാര്‍ഹികാവശ്യത്തിന് ഉപയോഗിക്കുന്ന ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യം കേരള ജല അതോറിറ്റിയുടെ വിദ്യാനഗറിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലബോറട്ടറിയില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. പരിശോധയ്ക്ക് നിശ്ചിത ഫീസ് അടയ്ക്കണം. 10 ദിവസത്തിനുള്ളില്‍ പരിശോധനാഫലം ലഭിക്കും. ഫോണ്‍: 04994 255791.

More Citizen News - Kasargod