ശോഭായാത്രയും ഗോപൂജയും
Posted on: 04 Sep 2015
കാസര്‍കോട്: കോളിയടുക്കം ശ്രീകൃഷ്ണ ബാലഗോകുലം വയലാംകുഴിയുടെ ശോഭായാത്രയും ഗോപൂജയും ശനിയാഴ്ച നടക്കും. വയലാംകുഴി സുദര്‍ശനപുരം മഹാവിഷ്ണുക്ഷേത്രത്തില്‍ രാവിലെ ഗോപൂജ നടക്കും. ഉച്ചയ്ക്ക് 2.30ന് ക്ഷേത്രപരിസരത്തുനിന്ന് ശോഭായാത്ര ആരംഭിക്കും.