സി.പി.എം. മുസ്ലിം തീവ്രവാദികള്‍ക്ക് വേണ്ടപ്പെട്ടവരായിമാറി -എം.ടി.രമേശ്
Posted on: 04 Sep 2015
കുണ്ടംകുഴി: മുസ്ലിം തീവ്രവാദികള്‍ക്ക് വേണ്ടപ്പെട്ടവരായി സി.പി.എം. മാറിയെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ആരോപിച്ചു. കുണ്ടംകുഴിയില്‍ നടന്ന ബി.ജെ.പി. പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ കൂട്ടക്കൊലയ്ക്ക് നേതൃത്വംനല്‍കിയ യാക്കൂബ് മേമനെ തൂക്കിക്കൊല്ലാന്‍ വിധിച്ചപ്പോള്‍ കോടതിക്കെതിരെ രംഗത്തുവന്ന് പരിഹാസ്യരായവരാണ് സി.പി.എം. എല്ലാകാര്യങ്ങളിലും ആര്.എസ്.എസ്സിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന സി.പി.എം. ഇപ്പോള്‍ ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കാനൊരുങ്ങുകയാണ്. രാഷ്ട്രീയ എതിരാളികളെ കൊന്നുതള്ളാന്‍ മടിക്കാത്തവരാണ് ഇതിനൊക്കെ പുറപ്പെടുന്നതെന്നത് മറ്റൊരുവശവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രമീള സി.നായിക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്, ജില്ലാ കമ്മിറ്റിയംഗം കാരക്കാട് ശ്രീധരന്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.ആര്.സുനില്‍, വൈസ് പ്രസിഡന്റ് അഭിലാഷ്, ബി.ജെ.പി. മണ്ഡലം ജനറല്‍ സെക്രട്ടറി ബാബുരാജ്, ഉദുമ മണ്ഡലം ട്രഷറര്‍ എടപ്പണി ബാലകൃഷ്ണന്, ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സദാശിവന് എന്നിവര്‍ സംസാരിച്ചു.