അഭ്യന്തരമന്ത്രി അഞ്ചിന് ജില്ലയില്‍

Posted on: 03 Sep 2015



കാഞ്ഞങ്ങാട്: അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഞ്ചിന് കാസര്‍കോട് ജില്ലയില്‍ വിവിധ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30ന് ചീമേനി തുറന്നജയിലില്‍ നിര്‍മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം, ഒമ്പതിന് വലിയപറമ്പ് കോണ്‍ഗ്രസ് ഓഫീസിന്റെ ശിലാസ്ഥാപനം, 9.30ന് കാഞ്ഞങ്ങാട് ഫയര്‍‌സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം, 11.30ന് പാണത്തൂരില്‍ കുടിവെള്ളപദ്ധതി ഉദ്ഘാടനം എന്നിവ നടക്കും. 12ന് കള്ളാറില്‍ ബഡ്‌സ് സ്‌കൂള്‍കെട്ടിടത്തിന്റെ ശിലാസ്ഥാപനം, ഒരു മണിക്ക് തൃക്കണ്ണാട് ക്ഷേത്രത്തില്‍ അഗ്രശാലാകെട്ടിടത്തിന്റെ ശിലാസ്ഥാപനം, 2.30ന് ബദിയടുക്കയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃക്യാമ്പ് ഉദ്ഘാടനം, മൂന്നുമണിക്ക് എന്‍മകജെ പഞ്ചായത്ത് പെര്‍ളയില്‍ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ലക്‌സിന് തറക്കല്ലിടല്‍, നാലുമണിക്ക് ഡി.സി.സി. ഓഫീസില്‍ പുതിയ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം എന്നിവയിലും മന്ത്രി പങ്കെടുക്കും.

More Citizen News - Kasargod