പണിമുടക്ക് ഇവര്‍ക്ക് സേവനദിനം

Posted on: 03 Sep 2015ബോവിക്കാനം: പണിമുടക്ക് ദിനത്തില്‍ സേവനപ്രവര്‍ത്തനം നടത്തി യുവാക്കള്‍. റോഡിലേക്ക് പടര്‍ന്നുകയറി ഡ്രൈവര്‍മാരുടെ കാഴ്ചമറയ്ക്കും വിധമുള്ള കാടുകള്‍ പണിമടക്ക്ദിനത്തില്‍ യുവാക്കള്‍ വെട്ടിമാറ്റി.
ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ േബാവിക്കാനം മുതല്‍ മുളിയാര്‍ ക്ഷേത്രകവാടം വരെയുള്ള കാടുകളാണ് വെട്ടിയത്. യന്ത്രങ്ങളുടെ സഹായത്തോടെ 60 യുവാക്കളാണ് കാട് വെട്ടിമാറ്റിയത്. മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് യുവാക്കള്‍ സേവനത്തിനിറങ്ങിയത്.
കൊടുംവളവുകളും ഇറക്കവും നിറഞ്ഞ റോഡില്‍ കാട് പടര്‍ന്നുകയറിയതിനെത്തുടര്‍ന്ന് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് കാടുകയറിയത് കാരണം ഒതുങ്ങിനില്ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കാടുകള്‍ കയറിത്തുടങ്ങിയതോടെ സാമൂഹവിരുദ്ധര്‍ പ്ലാസ്റ്റിക് ചാക്കുകളില്‍നിറച്ച് മാലിന്യവും തള്ളിയിരുന്നു. മാലിന്യഭക്ഷണം തേടിയെത്തിയിരുന്ന തെരുവ് നായ്കളും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെുള്ള വഴിയാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു.
കുഞ്ഞിക്കണ്ണന്‍ കൊടവഞ്ചി, നാരായണന്‍ പാലത്തോടി, രവീന്ദ്രന്‍ പാലത്തോടി തുടങ്ങിയവര്‍ നേതൃത്വം നല്കി.

More Citizen News - Kasargod