മെട്ടമ്മല്‍ ബ്രദേഴ്സ് ക്ലൂബ് 20-ാം വാര്‍ഷികാഘോഷം സമാപിച്ചു
Posted on: 03 Sep 2015
തൃക്കരിപ്പൂര്‍: ജില്ലയിലെ ഫുട്ബോള്‍ ഗ്രാമങ്ങളിലൊന്നായ മെട്ടമ്മലില് 20-വര്‍ഷമായി കലാ-കായിക-സാമൂഹിക രംഗത്ത് നിറഞ്ഞുനില്കുന്ന മെട്ടമ്മല്‍ ബ്രദേഴ്സ് ക്ലൂബ്ബിന്റെ ആറുദിവസത്തെ വാര്‍ഷികാഘോഷം സമാപിച്ചു.
ആഘോഷത്തിന്റെ ഭാഗമായി മെട്ടമ്മലില് ഐ.ടി. സേവനം ലഭ്യമാക്കുന്ന ഹെല്പ് െഡസ്ക് പ്രവര്‍ത്തനമാരംഭിച്ചു. എംപ്ലോയ്മെന്റ് റജിസ്ട്രേഷന് ക്യാമ്പ്, ബ്രദേഴ്സ് നൈറ്റ് കലാമേള, കാര്‍ഷിക സെമിനാര്‍, കന്നുകാലി പ്രദര്‍ശനം, ജലോത്സവം, വെറ്ററന്‍സ് ഫുട്ബോള്‍ എന്നിവ നടന്നു.
ക്ലൂബ് വരുംനാളുകളില്‍ നടപ്പാക്കുന്ന സമഗ്രപദ്ധതികളും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നാടിന് സമര്‍പ്പിച്ചു. 2020-ഓടെ മെട്ടമ്മലിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉയര്‍ന്ന മാര്‍ക്കോടുകൂടി പ്ലൂസ് ടു വിജയിപ്പിക്കുന്ന പദ്ധതി നടപ്പാക്കും. ഒരുവര്‍ഷം അഞ്ചുലക്ഷം രൂപയാണ് ഇതിന് ചെലവഴിക്കുക. 2015-16 വര്‍ഷം പദ്ധതിയില്‍ 45 വിദ്യാര്‍ഥികളെ സര്‍വേയിലൂടെ കണ്ടെത്തി. ആരോഗ്യ മേഖലയില്‍ 'സാന്ത്വനത്തിന്റെ ഒരുസ്നേഹസ്പര്ശം' പദ്ധതിയില്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്ന നിര്‍ധന രോഗികള്‍ക്ക് 25,000 രൂപ നല്‍കും. നിര്‍ധനരായ മൂന്ന് കുട്ടികളെ കണ്ടെത്തി വിവാഹ സഹായനിധി നല്‍കും. അരലക്ഷം രൂപയും അഞ്ചുപവന്‍ സ്വര്‍ണവുമാണ് നല്‍കുക. പ്രവാസികള്‍ക്ക് 25,000 രൂപയും ഗ്രാമവാസികള്‍ക്ക് 10,000 രൂപയും പലിശരഹിത വായ്പയായി നല്‍കും. കായികമേഖലയില്‍ പ്രത്യേകപരിശീലനവും നല്‍കും. ഫുട്ബോള്‍ രംഗത്തെ പ്രഗത്ഭരും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു.