ലഹരിവിരുദ്ധ ബോധവത്കരണം
Posted on: 03 Sep 2015
ബദിയഡുക്ക: ട്രൈബല്‍ ജനമൈത്രി പോലീസ് ബീറ്റ് രണ്ട് കാവല്‍കൂട്ടം ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. പെര്‍ള ശങ്കരസദനത്തില്‍ നടന്ന പരിപാടി ഡോ. ശ്രീപതി കനുമ്പാടി ഉദ്ഘാടനം ചെയ്തു. എന്മകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖരന്‍, വൈസ് പ്രസിഡന്റ് എ.എ.അയിഷ, സുബ്രഹ്മണ്യ, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ബി.രഘുനാഥന്, അജയന് എന്നിവര്‍ സംസാരിച്ചു.