ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

Posted on: 03 Sep 2015ഉദുമ: ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന സംസ്ഥാന ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സെന്റ് തോമസ് തിരുവനന്തപുരം ജേതാക്കളായി. ഫൈനലില്‍ ഇന്‍ഫന്റ് ജീസസ് ആംഗ്ലോ സ്‌കൂള്‍ കൊല്ലത്തെ നാലിനെതിരെ അഞ്ചു ഗോളിനാണ് പരാജയപ്പെടുത്തിയത്. മത്സരം സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ഫാറൂഖ് ഖാസ്മി ഉദ്ഘാടനം ചെയ്തു. ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.രാമചന്ദ്രന്‍ സമ്മാനം വിതരണം ചെയ്തു.
ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ ഇന്റര്‍ സ്‌കൂള്‍ ദേശീയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടക്കും. ഇതിനുള്ള കേരള ടീമിനെയും തിരഞ്ഞെടുത്തു.

More Citizen News - Kasargod