ടി.ടി.ഐ. കലോത്സവം: എസ്.എന്‍.ടി.ടി.ഐ. ജേതാക്കള്‍

Posted on: 03 Sep 2015



ചിറ്റാരിക്കാല്‍: കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യില്‍ നടന്ന ജില്ലാതല ടി.ടി.ഐ. കലോത്സവത്തില്‍ നീലേശ്വരം എസ്.എന്‍.ടി.ടി.ഐ. ജേതാക്കളായി. നായന്മാര്‍മൂല ടി.ഐ.ടി.ടി.ഐ. രണ്ടാംസ്ഥാനം നേടി. ടി.ടി.ഐ. കലോത്സവത്തോടൊപ്പം ആധ്യാപക കലോത്സവവും നടന്നു. കലോത്സവത്തിന്റെ സമാപനസമ്മേളനം ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പന്തന്മാക്കല്‍ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മിനി ചെറിയാന്‍ അധ്യക്ഷയായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍, കെ.എ.ജലാല്‍, ജോഷി ജോസഫ്, കെ.കെ.മോഹനന്‍, എം.എന്‍.ഗോപി, ചാക്കോ കിഴുതറയില്‍, ജോയി വണ്ടനാനി, ടി.ഡി.ജോണി തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച പി.ടി.എ.യ്ക്കുള്ള അവാര്‍ഡുകളും വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും വേദിയില്‍ വിതരണംചെയ്തു.

More Citizen News - Kasargod